പ്രതിഫലനാത്മക വിവരണം 01-01-18 മുതൽ 05 -01-18

"മിടുക്കർ പ്രശനങ്ങൾ പരിഹരിക്കുന്നു, ജ്ഞാനികൾ പ്രശ്നങ്ങൾ ഒഴിവാക്കുന്നു "
-ആൽബർട്ട് ഐൻസ്റ്റീൻ

ക്രിസ്തുമസ് അവധിക്കാലം കഴിഞ്ഞു കുട്ടികൾ സ്കൂളിൽ എത്തി. എഴുതിയ പരീക്ഷയുടെ പേപ്പറുകളിൽ ചുവപ്പ് നിറം കൊണ്ട് എഴുതിയ മാർക്ക് അറിയാൻ വേണ്ടി കുട്ടികൾ കാത്തിരിക്കുന്ന ദിനങ്ങൾ,അധ്യപക രക്ഷാകർത്താക്കളുടെ യോഗം തീരുമാനിച്ചു ഒൻപതാം ക്ലാസിൻ്റേത് വരുന്ന തിങ്കളാഴ്ച ആണ്. എട്ടിൻ്റേത് ചൊവ്വാഴ്ചയും.
                     ഒൻപത് എ -യിലെ മലയാളം പരീക്ഷ പേപ്പറുകൾ ഞാൻ നോക്കി കൊടുത്തു, ചിലർ നല്ല മാർക്ക് വാങ്ങിയപ്പോൾ ചിലർ മോശമാക്കി. ഈ വെള്ളിയാഴ്ച രാവിലെ എട്ട് എ ക്ലാസിൽ ഞങ്ങൾ ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
"പരിസ്ഥിതി സംരക്ഷണം" എന്നതായിരുന്നു വിഷയം ആറുപേർ ഉണ്ടായിരുന്ന സംഘത്തിൽ വിഷ്ണുനാഥ് ആമുഖം പറയുകയും ശ്യാംകുമാർ, അമിനുശിഹാബ് എന്നിവർ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചു.
തുടർന്ന് എൻ്റെ ഭാഗം ഞാൻ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്തെന്ന് വ്യക്തമാക്കി തുടർന്ന് അഞ്ചുസജി എങ്ങനെ പ്രകൃതി സംരക്ഷണം നടത്താം എന്ന കാര്യം പറഞ്ഞു. അതിനു ശേഷം ഫഹനാജാൻ വിഷയം ക്രോഡീകരിച്ചിട്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.ഏവരെയും ഏറ്റു പറയിപ്പിച്ചു.


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുല്ലവള്ളിയും മാൻ കിടാവും

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17