പോസ്റ്റുകള്‍

ഡിസംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രതിഫലനാത്മക വിവരണം 18-12-17 മുതൽ22-12-17

ഇമേജ്
എൻ്റെ അനുവാദം ഇല്ലാതെ ആർക്കും എന്നെ തോൽപ്പിക്കുവാനാകില്ല                           -ഗാന്ധിജി പരീക്ഷയുടെ കൂടെ ഒരാഴ്ച കഴിഞ്ഞത് അറിഞ്ഞില്ല,വ്യാഴാഴ്ച ഉച്ചയ്ക്ക് അവസാനത്തെ പരീക്ഷ ആരംഭിച്ചു.അതു കഴിഞ്ഞതും കുട്ടികൾ മൈതാനത്ത് കളിക്കാൻ തുടങ്ങി വൈകുന്നേരം വളരെ സന്തോഷത്തോടെ അവർ വീട്ടിലേക്ക് പോയി.  ഞങ്ങൾ വെള്ളിയാഴ്ച രാവിലെ ലൈബ്രറി മുറി വൃത്തിയാക്കി. അവിടെ ഇരുന്ന ആവശ്യമില്ലാത്ത വസ്തുക്കൾ എല്ലാം സ്റ്റോർ റൂമിലേക്ക് മാറ്റി. അന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്കും ക്രിസ്തുമസ് അവധിക്കാലം തുടങ്ങി.   പക്ഷേ ഈ അവധിക്കാലം ഞങ്ങൾക്ക് പരീക്ഷാക്കാലമാണ് ഡിസംബർ28നും 30 നും കേരളാടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നടക്കുകയാണ് അതു കഴിഞ്ഞാൽ ഉടൻതന്നെ സ്കൂൾ തുറക്കും.

പ്രതിഫലനാത്മക വിവരണം 11-12-2017 മുതൽ15-12-2017

ഇമേജ്
"ഒരാൾ എന്തെങ്കിലും നേടാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കുവാൻ ഈ ലോകം മുഴുവൻ അവൻ്റെ സഹായത്തിനെത്തും"                                          - ആൽകെമിസ്റ്റ് പരീക്ഷയുടെ വൃശ്ചികക്കാറ്റ് വീശിത്തുടങ്ങി.ചെമ്മണ്ണു വിതാനിച്ച മൈതാനത്ത് കളിയാരവങ്ങൾ നട്ടുച്ച നിഴൽപോലെ വിതുമ്പിനിന്നു. സ്കൂൾ മൈതാനം പരീക്ഷയുടെ ദിനങ്ങൾ കടന്നു വന്നു. ഈ ആഴ്ച പൂർത്തിയായപ്പോൾ പഠിപ്പിക്കാൻ കഴിഞ്ഞത് ഒരു ക്ലാസ് മാത്രമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂളിൽ കൂട്ടമണി മുഴങ്ങി.പിന്നീടുള്ള ദിനങ്ങൾ പരീക്ഷയ്ക്ക് സ്വന്തം.  വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ പരീക്ഷാഹാളിൽ നിൽക്കേണ്ടി വന്നു. ചുരക്കിപ്പറഞ്ഞാൽ ഒരു കാറ്റ് വീശിക്കടന്നു പോകുന്ന പോലെ ആഴ്ചയൊന്ന് കടന്നു പോയി.ഇതിനിടെ പുസ്തകനിരൂപണം പൂർത്തിയായി. ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലയുടെ 'ആൽകെമിസ്റ്റ്' എന്ന നോവലിനാണ് ഞാൻ നിരൂപണം തയ്യാറാക്കിയത്. ഒരു സ്വപ്നത്തിൽ കണ്ട നിധി തേടി സാൻ്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്രയാണ് നോവലിൻ്റെ ഇതിവൃത്തം.

പ്രതിഫലനാത്മക വിവരണം 4/12/2017 മുതൽ 8/12/2017

ഇമേജ്
"ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ , ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവൻ്റെ സഹായത്തിനെത്തും" അധ്യാപന പരിശീലനത്തിൻ്റെ മൂന്നാം അധ്യായം പൂർത്തിയായി വരുന്ന ബുധനാഴ്ച അർദ്ധ വാർഷിക മൂല്യനിർണയ പരീക്ഷ ആരംഭിക്കും, അതിനാൽ തന്നെ ഈ ആഴ്ച പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു, പി.റ്റി. പിരീഡിനു കുട്ടികൾ മൈതാനത്ത് പോകണ്ട എന്ന നിർദ്ദേശം ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം പ്രോഗ്രാം     ഈ ആഴ്ച സിദ്ധിശോധകം നടത്തി , അതിനുള്ള ത്രിമാന രൂപരേഖ തിങ്കളാഴ്ച ടീച്ചർ പരിശോധിച്ച് തന്നിരുന്നു, ബുധനാഴ്ച സിദ്ധിശോധകം നടത്തി.അടിസ്ഥാന പാഠാവലിയിലെ പാഠങ്ങൾ ആണ് ഈ ആഴ്ച പഠിപ്പിച്ചത്. ഖലീൽ ജിബ്രാൻ്റെ 'പുരോഗാമി' എന്ന പ്രവേശകവും എസ്. വി. വേണുഗോപൻ നായരുടെ 'അജഗജാന്തരം' എന്ന പാഠഭാഗവും പഠിപ്പിച്ചു. എന്നാൽ വെള്ളിയാഴ്ച അവസാന പിരീഡിനു ദൈർഘ്യം കുറവായതിനാൽ അജഗജാന്തരത്തിന്റെ രണ്ടാമത്തെ ഭാഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അനുപമ യുടെ മലയാളം ക്ലാസ് കാണാൻ സാധിച്ചു. വയലാ വാസുദേവൻ പിള്ളയുടെ നാടകമായ 'തേൻകനി'യുടെ നാടകീകരണമായിരുന്നു അവിടെ പഠിപ്പിച്ചത് ദൗത്യങ്ങൾ :- അർദ്ധ വാർഷിക പ...

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17

ഇമേജ്
"ഉണങ്ങിയ മരച്ചില്ലമേൽ പക്ഷി ഇരിക്കുന്നത്, ചില്ലയുടെ ബലത്തിൽ വിശ്വസിച്ചല്ല. ചിറകിൻ്റെ കഴിവിൽ വിശ്വസിച്ചാണ്" വളരെയധികം ദൗത്യങ്ങൾ ലക്ഷ്യമാക്കിയാണ് ഈ ആഴ്ച തുടങ്ങിയത്. അവയിൽ പലതും പൂർണമായി , ചിലതൊക്കെ അപൂർണവും. ഇനിയുമുരുളും ദിനങ്ങളിൽ അവസരം കൈവരുമ്പോൾ അവ പൂർണമാക്കാം എന്ന വിശ്വാസത്തോടെ  സജ്ജമാക്കിയ ലൈബ്രറി ഈ ആഴ്ച സി.വി. ശ്രീരാമൻ്റെ 'സാക്ഷി' എന്ന കഥയും നിത്യചൈതന്യയതിയുടെ 'രണ്ടു ടാക്സിക്കാർ' എന്ന ഓർമ്മക്കുറിപ്പും പഠിപ്പിച്ചു തീർത്തു. കൂടാതെ'ശ്രദ്ധ' 'നവപ്രഭ' എന്നീ ക്ലാസ്സുകൾ കൈകാര്യം ചെയ്യാനും കഴിഞ്ഞു.   ചൊവ്വാഴ്ച നാലാം പിരീഡ് എൻെറ ക്ലാസ് നിരീക്ഷിക്കാൻ വേണ്ടി സിന്ധു ടീച്ചർ വന്നിരുന്നു. ഉച്ചഭക്ഷണ സമയമായതിനാൽ പിരീഡിനു ദൈർഘ്യം കുറവായിരുന്നു. അതിനാൽ തന്നെ പ്രവർത്തനം നൽകിയപ്പോഴേ ഉച്ചഭക്ഷണത്തിനുള്ള മണി മുഴങ്ങി. ടീച്ചർ എൻ്റെ ഭാഗത്തുള്ള പ്രശ്നങ്ങൾ പറഞ്ഞു തന്നു , കുട്ടികളുടെ പ്രതികരണം കുറവാണെന്നും അവരിൽ നിന്നും പ്രതികരണം ഉണ്ടാകുന്ന രീതിയിൽ ക്ലാസ് മെച്ചപ്പെടുത്തണമെന്നും പറഞ്ഞു. ശ്രദ്ധ ക്ലാസ് ഓർമ്മയിൽ :- 1. ലൈബ്രറി വായനക്കായി ഉപയോഗപ...