പ്രതിഫലനാത്മക വിവരണം 18-12-17 മുതൽ22-12-17
എൻ്റെ അനുവാദം ഇല്ലാതെ ആർക്കും എന്നെ തോൽപ്പിക്കുവാനാകില്ല
-ഗാന്ധിജി
പരീക്ഷയുടെ കൂടെ ഒരാഴ്ച കഴിഞ്ഞത് അറിഞ്ഞില്ല,വ്യാഴാഴ്ച ഉച്ചയ്ക്ക് അവസാനത്തെ പരീക്ഷ ആരംഭിച്ചു.അതു കഴിഞ്ഞതും കുട്ടികൾ മൈതാനത്ത് കളിക്കാൻ തുടങ്ങി
വൈകുന്നേരം വളരെ സന്തോഷത്തോടെ അവർ വീട്ടിലേക്ക് പോയി.
ഞങ്ങൾ വെള്ളിയാഴ്ച രാവിലെ ലൈബ്രറി മുറി വൃത്തിയാക്കി. അവിടെ ഇരുന്ന ആവശ്യമില്ലാത്ത വസ്തുക്കൾ എല്ലാം സ്റ്റോർ റൂമിലേക്ക് മാറ്റി.
അന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്കും ക്രിസ്തുമസ് അവധിക്കാലം തുടങ്ങി.
പക്ഷേ ഈ അവധിക്കാലം ഞങ്ങൾക്ക് പരീക്ഷാക്കാലമാണ് ഡിസംബർ28നും 30 നും കേരളാടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നടക്കുകയാണ് അതു കഴിഞ്ഞാൽ ഉടൻതന്നെ സ്കൂൾ തുറക്കും.




Gud
മറുപടിഇല്ലാതാക്കൂ