പോസ്റ്റുകള്‍

സെപ്റ്റംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹ! മധുരമീ ജീവിതം

ഇമേജ്
സത്യത്തിൽ എത്ര സുന്ദരമാണ് ഈ ജീവിതം. ഇന്നലെകളിൽ ചവർപ്പെന്നു നാം കരുതുന്നത് പലതും ഇന്ന് മാധുര്യമൂറുന്ന അനുഭവങ്ങളായി മാറുന്നു, കണ്ണീരിന്റെ മധുരവും പുഞ്ചിരിയിലെ കയ്പ്പും നാം അനുഭവിച്ചറിയുന്നു.           മുന്നോട്ടു പോകുന്തോറും പിന്നോട്ടു നോക്കുവാൻ ആഗ്രഹിക്കുന്നതാണ് ജീവിതം.  വാർദ്ധക്യത്തിൽ നിന്നും യൗവനത്തിലേക്കും യൗവനത്തിൽ നിന്നും ബാല്യത്തിലേക്കും തിരിച്ചുപോകുവാൻ ആഗ്രഹിക്കാത്ത ആരാണുണ്ടാവുക? തിക്താനുഭവങ്ങൾ നിറഞ്ഞ ജീവിതം ആണെങ്കിലും മാധുര്യമേറുന്ന ചില ഓർമ്മകൾ കാലം എവിടെയെങ്കിലും ഓർമിക്കുവാൻ വേണ്ടി കരുതി വച്ചിരിക്കും അവിടെയാണ് ജീവിതത്തിന്റെ മാധുര്യം ഉള്ളത്.                           ഇന്നത്തെ ലോകത്തിൽ പലരും നാളെ എന്താകും എന്ന് ആശങ്കപ്പെട്ടു തന്നെ സമയം കളയുന്നു . ആ നേരം  പ്രയത്നിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവർ  ആഗ്രഹിച്ചതുപോലെ ആകുവാൻ കഴിഞ്ഞേനെ . ചലിച്ചുകൊണ്ടിരിക്കുന്ന സമയ സൂചികകളെ കണ്ടിട്ടില്ലേ ഒരു ദിനത്തിലെ 24 മണിക്കൂറും അവ തന്റെ കർത്തവ്യത്തിൽ ഏർപ്പെടുന്നു നമ്മളും അത്തരത്തിൽ കർമ്മനിരത രാവുക എ...