പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാറുന്ന കാലത്ത്

'പ്രിയ കൂട്ടുകാരൻ സഖാവ് പ്രവീണിന് പിറന്നാൾ ആശംസകളായി ഞാൻ ഈ വരികൾ സമർപ്പിക്കുന്നു ' അടിയറവ് വയ്ക്കാതിരിക്കുക സ്വന്തം തീരുമാനങ്ങളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ കാഴ്ചകളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ ചിന്തകളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ വഴികളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ നേരുകളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ സ്വാതന്ത്ര്യത്തെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിന്നിലെ നിന്നെ -ശരിയെന്നു തോന്നിയാൽ മാത്രം ശ്രീകുമാർ എം

തിരുവാതിര രാവ്

തിരുവാതിര രാവ് ഒരിക്കൽ അവൾക്കുവേണ്ടി കുറച്ചിട്ടതാണ്. പ്രണയത്തിൻ്റെ അസുലഭനിമിഷങ്ങളും ധനുമാസത്തിലെ കാറ്റും കുളിരും മനസ്സിലേക്ക് ചേക്കേറിയപ്പോൾ, കവിത എന്നിലേക്ക് പ്രവഹിക്കുകയായിരുന്നു. ഇത് അവൾക്കുള്ള, എൻ്റെ അമ്മുവിനുള്ള പ്രണയോപഹാരമാണ്. ആതിരേ നീ വരും കുളിരുള്ള ധനുവിൽ ആരതിയുഴിയുന്നു സന്ധ്യാ മേഘം ദീപങ്ങൾ തെളിയും അമ്പലനടയിൽ ആപാദചൂടം അണിഞ്ഞു നീ വന്നു. തിരുവാതിര പൂക്കും നിറ നീലരാവിൽ താരക പൂ ചൂടി ആകാശമുണരുമ്പോൾ ആമയം നീക്കുന്ന പുഞ്ചിരിതൂകി നിരാമയെ നീ വന്നു മുന്നിൽ ചന്ദനം ചാർത്തിയ നിൻ തിരുനെറ്റിയിൽ ചന്ദ്രകാന്തം വിടരുന്ന വേളയിൽ ഏഴുതിരിയിട്ട വിളക്കിൻ മുന്നിൽ നൃത്തം ചവിട്ടുന്ന സുന്ദര പാദങ്ങൾ ഇരുളിൻ്റെ ഇരുളിനെ മഞ്ഞുപുതക്കവെ വിടചൊല്ലി അകലുന്നു കുളിരുള്ള രാവും

അവളുടെ മനസ്സ്

ഒരിക്കൽ അവൾ പനി പിടിച്ച് കിടക്കവേ, നിദ്ര ഒഴിഞ്ഞ രാത്രിയുടെ ഏകാന്തതയിൽ എൻ്റെ മനസ്സിൽ അവളുടെ മനസ്സിനെ ആവാഹിച്ച് ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ചു... ഉള്ളിൽ തീയാളുന്നുവെങ്കിലും പുറമേ, തുള്ളിയായി ഇറ്റുവീഴുന്ന മഞ്ഞിൻ കുളിർ എൻ്റെ ഹൃദയത്തിൽ ഒരു ശില്പമായ് ആ രൂപം തെളിഞ്ഞു വരുന്നു മെല്ലെ. എന്നിലെചൂടുംതണുപ്പും പങ്കിട്ടെടുക്കാൻ എന്നിലെയെന്നെ തൊട്ടുണർത്തുവാൻ ഈ രോഗശയ്യയിൽ നിന്നും പടവെട്ടി- യെന്നെആരാമത്തിലേക്കാനയിക്കുവാൻ ആയിരമിതളുള്ള മോഹങ്ങൾപിന്നെയും ഓർമ്മതൻ ചില്ലയിൽ തളിരിടുമ്പോൾ അങ്ങകലങ്ങളിൽ നീ തനിച്ചെൻ്റെ സാമീപ്യമില്ലാതെ സ്പർശങ്ങളില്ലാതെ ഏകാന്തമാം ഇരുട്ടിൻ പുതപ്പിൽ നിദ്രതൻ കൂട്ടു തേടിയലയുകയാവാം അകലെയാണെങ്കിലും തോഴാനിൻ നാദതരംഗങ്ങൾ എൻ കാതിൽ വീണ് എന്നിലെ ഏകാന്ത ഭാവങ്ങൾ തട്ടിയുടയ്ക്കുന്നു ചെറു കൊഞ്ചലുകൾ കലർത്തി നീ മൊഴിയവേ ഔഷധങ്ങൾ എന്നിലേക്കലിഞ്ഞിറങ്ങുന്നു മോഹിച്ചു ഞാൻ നിൻ്റെ സ്നേഹചുംബനമെൻ നെറ്റിയിൽ പതിച്ചെങ്കിലെന്നു തോഴാ നിൻ്റെ വാക്കുകൾ ചുംബനങ്ങളായ് എൻ്റെ കാതുകളിൽ വന്നു പതിക്കവെ ആരോ എൻമിഴിവാതിൽ പൂട്ടുന്നു ബാക്കി സ്വപ്നത്തിലാകാമെന്ന മൊഴിയുമാ...

ചിന്തകൾ

ഞാനെന്റെ തൂലികയെടുത്തു. സർഗ്ഗാത്മകതയെ  തേച്ചു മിനുക്കാനായി, എൻ്റെ ഹൃദയാക്ഷരങ്ങൾ കോർത്തടുക്കി. അവ കറുത്ത മഷിയിലടിച്ചു വന്നപ്പോൾ, ചിലർ അവരുടെ പ്രത്യയശാസ്ത്രത്താൽ , അതിനെ വ്യാഖാനിച്ചു. അവരെന്നെ ഭീഷണിപ്പെടുത്തി, എന്റെ വാക്കുകളെ അവർക്കു ഭയമായിരുന്നു.   അവരെന്റെ കൈകൾ കെട്ടിയിട്ടു. എന്റെ എഴുത്ത്  അവർക്ക് ഭയമായിരുന്നു . എന്റെ തൂലിക അവർ എറിഞ്ഞുടച്ചു. അതിലെ മഷിയെ  അവർ പേടിച്ചിരുന്നു. വിജയം ഭാവിച്ചവർ പിന്തിരിഞ്ഞു. പക്ഷേ ! ഒന്നുമാത്രം, അവർ മറന്നു പോയി. എന്റെ ‘ ചിന്തകൾ ’ ഇന്നും സ്വതന്ത്രമാണ്. ശ്രീകുമാർ. എം

ബോധവല്ക്കരണ പരിപാടി റിപ്പോർട്ട്

ഇമേജ്

INNOVATIVE WORK

ഇമേജ്

പ്രതിഫലനാത്മക വിവരണം22-1-2018മുതൽ25-1-2018

ഇമേജ്
ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം-ഓർമ്മിക്കണം എന്ന വാക്കു മാത്രം എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്ക് മാത്രം                 -മുരുകൻ കാട്ടാക്കട അദ്ധ്യാപക പരിശീലനത്തിൻ്റെ  അവസാനത്തെ ക്ലാസ് കഴിഞ്ഞ ഞങ്ങൾ സ്കൂളിൻ്റെ പടികളിറങ്ങുന്നു. വളരെയേറെ  അനുഭവങ്ങൾ സമ്മാനിച്ചാണ് ഈ ടീച്ചിംഗ് പ്രാക്ടീസ് അവസാനിക്കുന്നത്. ഈയാഴ്ച അവസാനിക്കുമ്പോൾ ഞങ്ങളുടെ ദൈനംദിനാസൂത്രണം എല്ലാം അവസാനിച്ചിരുന്നു. ചൊവ്വ വ്യാഴം എന്നി രണ്ടു ദിവസങ്ങൾ മാത്രമാണ് എനിക്ക് സ്കൂളിൽ ചെല്ലുവാൻ കഴിഞ്ഞത് . പഠിപ്പിച്ചു തീർക്കുവാൻ ഉണ്ടായിരുന്ന രണ്ടു ദൈനംദിനാസൂത്രണം കൂടി ഈ ദിനങ്ങളിൽ  ഞാൻ പഠിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച  തേൻവരിക്ക എന്ന പാഠത്തിന്റെ പാത്ര നാട്യം അവതരിപ്പിക്കുവാൻ കഴിഞ്ഞു. വ്യാഴാഴ്ച ഒരു മോഡൽ കൂടി പഠിപ്പിച്ചു,  അതിൽ ആദേശ സന്ധിയാണ് പഠിപ്പിച്ചത്. ഇത്തവണ കുട്ടികൾ നല്ലതുപോലെ പ്രതികരണങ്ങൾ നൽകി  അതിൽ ഒരുപാട് സന്തോഷവും തോന്നി. ഇന്ന് ഞങ്ങളെ തിരിച്ച് കോളേജിലേക്ക് പറഞ്ഞയക്കുന്നതിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ  ഞങ്ങൾ എല്ലാവരും കൂടി ചേർന...

പ്രതിഫലനാത്മക വിവരണം 16-1-2018മുതൽ19-1-2017 വരെ

"മരം വെട്ടിയാൽ വേരുണങ്ങും മണ്ണുണങ്ങും കാറ്റത്തും മഴയത്തും പറന്നും ഒലിച്ചും പോകും കുടിനീർ ചുരത്താത്ത കല്ലുകൾ തെളിഞ്ഞു വരും"                                     - നാരായൻ വലിയ അരവങ്ങൾ ഇല്ലാതെ ഒരോദിനങ്ങളും കടന്നു പോകുന്നു. ഈ ആഴ്ച പ്രധാന സംഭവങ്ങൾ ആയി പറയുവാൻ ഒന്നും തന്നെ ഇല്ല. വളരെ വേഗത്തിൽ ഞങ്ങളുടെ ക്ലാസ്സുകൾ കഴിഞ്ഞു പോകുന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മൗണ്ട് ടാബൂർ ട്രെയിനിംഗ് കോളേജിലെ ട്രെയിനികൾ അവരുടെ ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞു തിരികെ കോളേജിലേക്ക് പോയി .ഇനി ഇവിടെ ഞങ്ങൾ പന്ത്രണ്ട് പേരും ഒന്നാം വർഷത്തെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനായി വന്ന ഒൻപത് പേരും ആണ് . വ്യാഴാഴ്ച സിന്ധു ടീച്ചർ എൻെറ ക്ലാസ് നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുട്ടികളെ പഠനപ്രക്രിയയിൽ കൂടുതൽ ഉൾപ്പെടുത്തി അവരിൽ നിന്നും കൂടുതൽ പ്രതികരണങ്ങൾ നേടണമെന്നും പറഞ്ഞു. അല്ലാത്തപക്ഷം മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പറഞ്ഞു. ജൂനിയേഴ്സ് കുട്ടികൾക്ക് ഞങ്ങളുടെ ക്ലാസുകൾ കാണാൻ അവസരം നല്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവ...

പ്രതിഫലനാത്മക വിവരണം 8-01-18 മുതൽ 12-01-18 വരെ

ഇമേജ്
'മൂർച്ചയുള്ള വാക്കേ തീർച്ചയുള്ള വാക്ക് .  '                            - കുഞ്ഞുണ്ണിമാഷ് നല്ലൊരു വാരം കടന്നു പോയി. നവീകരണം നടത്തിയ ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു. രണ്ടു ദിവസം പുസ്തകപ്രദർശനവും വില്പനയും ഉണ്ടായിരുന്നു. അതു കഴിഞ്ഞതും ഒന്നാം വർഷ വിദ്യാർത്ഥികൾ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനായി വന്നു. ഈ ആഴ്ച തുടങ്ങിയതു തന്നെ ലൈബ്രറിയുടെ ഉത്ഘാടനത്തോടെ ആയിരുന്നു. ലൈബ്രറി ഉത്ഘാടനം നവീകരിച്ച ലൈബ്രറി പ്രദീപ് സാറിന് ബുക്ക് സമ്മാനിക്കുന്ന പി.റ്റി.എ.പ്രസിഡന്റ് ,സമീപം സ്കൂൾ എച്ച്‌.എം ഷാജഹാൻ സാർ കണ്ണങ്കോട് പ്രദീപ് സാർ ആണ് ഉത്ഘാടനം നിർവഹിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിവരെ സുരേഷ് സാർ നടത്തിയ പുസ്തക പ്രദർശനം ഉണ്ടായിരുന്നു. പുസ്തകപ്രദർശനം പുസ്തകപ്രദർശനം വിവിധ തരം പുസ്തകങ്ങളിൽ ഞാൻ ടാഗോറിന്റെ 'ലൗവേഴ്സ് ഗിഫ്റ്റും' , ഡാനിയൽ ഡിഫോയുടെ 'റോബിൻസൺ ക്രൂസ്സോയുടെ സാഹസങ്ങളും' വാങ്ങി. തുടി താളം തേടി എന്ന യൂണിറ്റിലെ പ്രവേശനമില് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ഒരു ഭാഗമായ അമ്പാടിയിലേക്ക് എന്ന...

പ്രതിഫലനാത്മക വിവരണം 01-01-18 മുതൽ 05 -01-18

ഇമേജ്
"മിടുക്കർ പ്രശനങ്ങൾ പരിഹരിക്കുന്നു, ജ്ഞാനികൾ പ്രശ്നങ്ങൾ ഒഴിവാക്കുന്നു " -ആൽബർട്ട് ഐൻസ്റ്റീൻ ക്രിസ്തുമസ് അവധിക്കാലം കഴിഞ്ഞു കുട്ടികൾ സ്കൂളിൽ എത്തി. എഴുതിയ പരീക്ഷയുടെ പേപ്പറുകളിൽ ചുവപ്പ് നിറം കൊണ്ട് എഴുതിയ മാർക്ക് അറിയാൻ വേണ്ടി കുട്ടികൾ കാത്തിരിക്കുന്ന ദിനങ്ങൾ,അധ്യപക രക്ഷാകർത്താക്കളുടെ യോഗം തീരുമാനിച്ചു ഒൻപതാം ക്ലാസിൻ്റേത് വരുന്ന തിങ്കളാഴ്ച ആണ്. എട്ടിൻ്റേത് ചൊവ്വാഴ്ചയും.                      ഒൻപത് എ -യിലെ മലയാളം പരീക്ഷ പേപ്പറുകൾ ഞാൻ നോക്കി കൊടുത്തു, ചിലർ നല്ല മാർക്ക് വാങ്ങിയപ്പോൾ ചിലർ മോശമാക്കി. ഈ വെള്ളിയാഴ്ച രാവിലെ എട്ട് എ ക്ലാസിൽ ഞങ്ങൾ ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു "പരിസ്ഥിതി സംരക്ഷണം" എന്നതായിരുന്നു വിഷയം ആറുപേർ ഉണ്ടായിരുന്ന സംഘത്തിൽ വിഷ്ണുനാഥ് ആമുഖം പറയുകയും ശ്യാംകുമാർ, അമിനുശിഹാബ് എന്നിവർ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചു. തുടർന്ന് എൻ്റെ ഭാഗം ഞാൻ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്തെന്ന് വ്യക്തമാക്കി തുടർന്ന് അഞ്ചുസജി എങ്ങനെ പ്രകൃതി സംരക്ഷണം നടത്താം എന്ന കാര്യം പറഞ്ഞു. അതിനു ശേഷം ഫഹനാജാൻ വിഷയം ക്രോഡ...