പ്രതിഫലനാത്മക വിവരണം22-1-2018മുതൽ25-1-2018

ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം-ഓർമ്മിക്കണം എന്ന വാക്കു മാത്രം എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാമെന്ന വാക്ക് മാത്രം
                -മുരുകൻ കാട്ടാക്കട

അദ്ധ്യാപക പരിശീലനത്തിൻ്റെ  അവസാനത്തെ ക്ലാസ് കഴിഞ്ഞ ഞങ്ങൾ സ്കൂളിൻ്റെ പടികളിറങ്ങുന്നു. വളരെയേറെ  അനുഭവങ്ങൾ സമ്മാനിച്ചാണ് ഈ ടീച്ചിംഗ് പ്രാക്ടീസ് അവസാനിക്കുന്നത്.

ഈയാഴ്ച അവസാനിക്കുമ്പോൾ ഞങ്ങളുടെ ദൈനംദിനാസൂത്രണം എല്ലാം അവസാനിച്ചിരുന്നു. ചൊവ്വ വ്യാഴം എന്നി രണ്ടു ദിവസങ്ങൾ മാത്രമാണ് എനിക്ക് സ്കൂളിൽ ചെല്ലുവാൻ കഴിഞ്ഞത് . പഠിപ്പിച്ചു തീർക്കുവാൻ ഉണ്ടായിരുന്ന രണ്ടു ദൈനംദിനാസൂത്രണം കൂടി ഈ ദിനങ്ങളിൽ  ഞാൻ പഠിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച  തേൻവരിക്ക എന്ന പാഠത്തിന്റെ പാത്ര നാട്യം അവതരിപ്പിക്കുവാൻ കഴിഞ്ഞു. വ്യാഴാഴ്ച ഒരു മോഡൽ കൂടി പഠിപ്പിച്ചു,  അതിൽ ആദേശ സന്ധിയാണ് പഠിപ്പിച്ചത്. ഇത്തവണ കുട്ടികൾ നല്ലതുപോലെ പ്രതികരണങ്ങൾ നൽകി  അതിൽ ഒരുപാട് സന്തോഷവും തോന്നി. ഇന്ന് ഞങ്ങളെ തിരിച്ച് കോളേജിലേക്ക് പറഞ്ഞയക്കുന്നതിൻ്റെ ഭാഗമായി നടന്ന പരിപാടിയിൽ  ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് സ്കൂളിലെ കുട്ടികൾക്ക്  ചോറു കഴിക്കുവാനായി ഇരുപത്തിയഞ്ച് പാത്രങ്ങൾ വാങ്ങിക്കൊടുത്തു  അതിൽ സ്കൂളിലെ അധ്യാപകരെല്ലാം വളരെയധികം സന്തോഷിച്ചു.
പാത്രങ്ങൾ ഏറ്റു വാങ്ങുന്ന സ്കൂൾ എച്ച് എം




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുല്ലവള്ളിയും മാൻ കിടാവും

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17