പ്രതിഫലനാത്മക വിവരണം 8-01-18 മുതൽ 12-01-18 വരെ

'മൂർച്ചയുള്ള വാക്കേ
തീർച്ചയുള്ള വാക്ക്. '          
                 - കുഞ്ഞുണ്ണിമാഷ്

നല്ലൊരു വാരം കടന്നു പോയി. നവീകരണം നടത്തിയ ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു. രണ്ടു ദിവസം പുസ്തകപ്രദർശനവും വില്പനയും ഉണ്ടായിരുന്നു. അതു കഴിഞ്ഞതും ഒന്നാം വർഷ വിദ്യാർത്ഥികൾ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനായി വന്നു.


ഈ ആഴ്ച തുടങ്ങിയതു തന്നെ ലൈബ്രറിയുടെ ഉത്ഘാടനത്തോടെ
ആയിരുന്നു.
ലൈബ്രറി ഉത്ഘാടനം

നവീകരിച്ച ലൈബ്രറി

പ്രദീപ് സാറിന് ബുക്ക് സമ്മാനിക്കുന്ന പി.റ്റി.എ.പ്രസിഡന്റ് ,സമീപം സ്കൂൾ എച്ച്‌.എം ഷാജഹാൻ സാർ
കണ്ണങ്കോട് പ്രദീപ് സാർ ആണ് ഉത്ഘാടനം നിർവഹിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിവരെ സുരേഷ് സാർ നടത്തിയ പുസ്തക പ്രദർശനം ഉണ്ടായിരുന്നു.

പുസ്തകപ്രദർശനം

പുസ്തകപ്രദർശനം

വിവിധ തരം പുസ്തകങ്ങളിൽ ഞാൻ ടാഗോറിന്റെ 'ലൗവേഴ്സ് ഗിഫ്റ്റും' , ഡാനിയൽ ഡിഫോയുടെ 'റോബിൻസൺ ക്രൂസ്സോയുടെ സാഹസങ്ങളും' വാങ്ങി.
തുടി താളം തേടി എന്ന യൂണിറ്റിലെ പ്രവേശനമില്
ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ഒരു ഭാഗമായ

അമ്പാടിയിലേക്ക് എന്ന പാഠഭാഗം ഈയാഴ്ച വളരെ മനോഹരമായി എനിക്ക് പഠിപ്പിച്ച തീർക്കുവാൻ കഴിഞ്ഞു. അവയിലെ അലങ്കാരങ്ങൾ പഴയകാല പദങ്ങൾ തുടങ്ങിയ ഉൾപ്പെട്ട  പ്രവർത്തനങ്ങൾ വളരെ മികച്ചരീതിയിൽ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുവാൻ കഴിഞ്ഞു, കൂടാതെ അവരെക്കൊണ്ടു പാഠഭാഗം ഈണത്തിൽ ചൊല്ലിപ്പിക്കുവാനും കഴിഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുല്ലവള്ളിയും മാൻ കിടാവും

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17