പോസ്റ്റുകള്‍

നവംബർ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഐലാൻ കുർദി ഒരോർമ്മ

ഇമേജ്
ആകാശ നീലിമയുടെ ആഴങ്ങളിൽ മിഴിയെറിഞ്ഞ് , അവര്‍ യാത്ര തുടങ്ങി .  മറുകരയെത്തിയാൽ ;പുതിയ ലോകം ; പുതിയ ജീവിതം ;പുതിയ പരിചയക്കാർ, സ്വപ്നങ്ങളുടെ പുതുനാമ്പുകൾ മുളപ്പിച്ച് അവര്‍ ആ നൗകയിൽ യാത്ര തുടര്‍ന്നു . ഇടയ്ക്ക് ആരോ പറഞ്ഞ തമാശയിൽ പൊട്ടിച്ചിരിച്ചും, മറുനാട്ടിൽ എത്തുമ്പോള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ പറഞ്ഞും ആശങ്കകൾ പങ്കുവച്ചും . അവര്‍ കടലിന്റെ ശാന്തതയിൽ ജീവിതത്തിന്റെ പുതു മരീചിക തേടി അവര്‍ യാത്ര തുടര്‍ന്നു.                                         മുതിര്‍ന്നവർ പറയുന്ന കാര്യങ്ങള്‍ ഒന്നും അവന് മനസ്സിലായില്ല എവിടേക്കോ പോവുകയാണെന്നും,  അവിടെ ചെന്നാല്‍ കൂട്ടുകാരെ കിട്ടും , അവരോടൊപ്പം കളിക്കാമെന്നും മാത്രം അറിയാം . അങ്ങനെ അതെക്കുറിച്ചുള്ള കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ച് അവന്‍ ആകാശത്തേക്ക്  നോക്കി . അപ്പോള്‍ അവനെ ചിരിപ്പിക്കുവാനെന്നപോലെ  , മേഘങ്ങള്‍ പല പല രൂപങ്ങൾ കാട്ടി . അതൊക്കെ കണ്ട് രസിച്ച് അവനും പുതിയ തീരം തേടി മറ്റുള്ളവരുംം യാത്ര തുടര്‍ന്നു .     ...

ഒരു മഴയുടെ ഓര്‍മ്മ

ഇമേജ്
       ഒരു മഴയുടെ ഓര്‍മ്മ   'മഴ നനയുന്നത് നിനക്ക് ഒരുപാട് ഇഷ്ടമല്ലേ'  'അതേ... ചിലപ്പോള്‍ തോന്നും മഴ അമ്മയാണെന്ന് , ചിലപ്പോള്‍ കാമുകനായും  , ചില നേരങ്ങളിൽ സുഹൃത്ത് '  അതു കേട്ടപ്പോള്‍ മൃദുവായി ഒന്നു ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു  ' അതെന്താ അങ്ങനെ ? '  ' വിഷമിച്ചു നിൽക്കുമ്പോൾ മഴയുടെ കുളിരിന് ; അമ്മയുടെ തലോടലിൻ്റെ സുഖമുണ്ടാകും ,സന്തോഷത്തിൽ കാമുകന്റെ ചുണ്ടുകളുടെ മൃദുലതയും ,മനസ്സില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ സുഹൃത്തിന്റെ കൈകളുടെ ആര്‍ദ്രതയും'  അത് കേട്ടപ്പോള്‍ മനസ്സില്‍ അവളോട് എന്തെന്നില്ലാത്ത ആരാധന തോന്നി ........... ('ആ മഴയുടെ ഓര്‍മ്മ ' എന്ന കഥയിലെ ഒരു ഭാഗം )

രോദനം

ഇമേജ്
                     രോദനം  2009 മേയ് 30-ന്  മെഡിക്കല്‍ കോളേജില്‍ വച്ച് മൊബൈല്‍ ഫോണില്‍ കുറിച്ചിട്ടതാണ് ഈ വരികള്‍ . തിരുവനന്തപുരം  മെഡിക്കല്‍ കോളേജ് ക്യഷ്വാലിറ്റിയുടെ മുന്നില്‍ നില്‍ക്കുന്ന നേരം,  ഒരു യുവാവ്  കൈയില്‍  കുഞ്ഞിനെയും ബന്ധുക്കൾ അതിന്റെ മരിച്ചു പോയ അമ്മയെയും കൊണ്ട് നില്‍ക്കുന്ന കാഴ്ച കണ്ടപ്പോള്‍  എഴുതിയതാണ്    

Psychology =മനഃശാസ്ത്രം

ഇമേജ്
      Psychology =മനഃശാസ്ത്രം  ബി എഡ് പഠിക്കുന്ന മലയാളം ഓപ്ഷനിലെ വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സൈക്കോളജിയിലെ പല സാങ്കേതിക  പദങ്ങളുടെയും മലയാളം വാക്കുകള്‍ അറിയാത്തത് . ആ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി ഞാന്‍ വായനയിലുടെ അറിഞ്ഞ ചില പദങ്ങളുടെ മലയാളം വാക്കുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ് .  തുടര്‍ന്നും ഇത്തരം വാക്കുകള്‍ പ്രസിദ്ധീകരിക്കുന്നതാണ് 

Theory of multiple intelligences

ഇമേജ്
Theory of multiple intelligences The  theory of multiple intelligences  differentiates  intelligence  into specific (primarily sensory) 'modalities', rather than seeing intelligence as dominated by a single  general ability .  Howard Gardner  proposed this model in his 1983 book Frames of Mind: The Theory of Multiple Intelligences . According to Gardner, an intelligence must fulfill eight criteria: savants , prodigies and other exceptional people, and support from experimental psychology and  psychometric  findings. potential for brain isolation by brain damage, place in evolutionary history, presence of core operations, susceptibility to encoding (symbolic expression), a distinct developmental progression, the existence of Gardner chose eight abilities that he held to meet these criteria:musical-rhythmic,  visual-spatial ,  verbal-linguistic , logical-mathematical, bodily-kinesthetic, interpersonal, intrapersonal, and natur...

മോഹം

ഇമേജ്
മനസ്സ്  ഓര്‍മകളുടെ തീരങ്ങൾ തേടുമ്പോൾ, വെറുതെ മോഹിക്കുകയാണ് ഞാന്‍ , ഇനിയും ഒരിക്കല്‍കൂടി ആ സുന്ദരമായ നിമിഷങ്ങള്‍ എന്നെ തേടി വന്നിരുന്നുുവെങ്കിൽ.......

മുമുക്ഷ

ഇമേജ്
മുമുക്ഷ എന്നാല്‍ മോക്ഷത്തിലേക്കുള്ള യാത്ര ,അതിനായുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വിദ്യാഭ്യാസം ചെയ്യുക എന്നതാണ്