പോസ്റ്റുകള്‍

ഇനിയും നനയാത്ത മഴകൾ

എഴുത്തുകാരി പ്രിയ എ എസിൻെറ നനയാത്ത മഴ എന്ന ലേഖനം ഒരു സുഹൃത്തിനു വേണ്ടി കവിതയുടെ രൂപത്തിൽ മാറ്റുവാൻ ശ്രമിച്ചത് ഇനിയും നനയാത്ത മഴകൾ പൊഴിയുന്നു വഴിയരികിൽ നിനവിൽ നിറയുന്ന കുളിരിൽ ചിതറുന്ന ജലകണമാണെൻ ബാല്യം വഴിവക്കിൽ പൊഴിയുമോരോ മഴയും മഴവില്ലഴകായി മാറിയ നാളുകൾ വിദ്യാലയത്തിലെ ഓരോ പാഠവും മഴയുടെ കുളിരായ് മനസ്സിൽ പതിഞ്ഞു വിറയാർന്ന മേനിയിൽ തൊട്ടു തലോടുന്ന കുളിരാർന്ന മഴയാണെൻ കൗമാരം മഴമുത്തു വീഴുന്ന തറവാട്ടുമുറ്റത്ത് അഴലിന്റെ സുമമായ് ഞാൻ പൊഴിഞ്ഞു തോരാതെ പെയ്യുന്ന മരമഴയിൽ തീരാത്ത വേദന ഞാൻ മറന്നു നിറമുള്ള കനവുകൾ ഒരുയക്ഷി മഴയിൽ അലറുന്ന കാറ്റിൽ അലിഞ്ഞനാളിൽ ചിതറിയ സ്വപ്നങ്ങൾ മാറോടുചേർത്ത് തലയിണയിൽ ഞാൻ തോരാതെ പെയ്തു ഇടമുറിയാത്തീ ജീവിത മഴയിൽ ഇനിയും നനയാത്ത മഴകളനേകം

മാറുന്ന കാലത്ത്

'പ്രിയ കൂട്ടുകാരൻ സഖാവ് പ്രവീണിന് പിറന്നാൾ ആശംസകളായി ഞാൻ ഈ വരികൾ സമർപ്പിക്കുന്നു ' അടിയറവ് വയ്ക്കാതിരിക്കുക സ്വന്തം തീരുമാനങ്ങളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ കാഴ്ചകളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ ചിന്തകളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ വഴികളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ നേരുകളെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിൻെറ സ്വാതന്ത്ര്യത്തെ -ശരിയെന്നു തോന്നിയാൽ മാത്രം അടിയറവ് വയ്ക്കാതിരിക്കുക നിന്നിലെ നിന്നെ -ശരിയെന്നു തോന്നിയാൽ മാത്രം ശ്രീകുമാർ എം

തിരുവാതിര രാവ്

തിരുവാതിര രാവ് ഒരിക്കൽ അവൾക്കുവേണ്ടി കുറച്ചിട്ടതാണ്. പ്രണയത്തിൻ്റെ അസുലഭനിമിഷങ്ങളും ധനുമാസത്തിലെ കാറ്റും കുളിരും മനസ്സിലേക്ക് ചേക്കേറിയപ്പോൾ, കവിത എന്നിലേക്ക് പ്രവഹിക്കുകയായിരുന്നു. ഇത് അവൾക്കുള്ള, എൻ്റെ അമ്മുവിനുള്ള പ്രണയോപഹാരമാണ്. ആതിരേ നീ വരും കുളിരുള്ള ധനുവിൽ ആരതിയുഴിയുന്നു സന്ധ്യാ മേഘം ദീപങ്ങൾ തെളിയും അമ്പലനടയിൽ ആപാദചൂടം അണിഞ്ഞു നീ വന്നു. തിരുവാതിര പൂക്കും നിറ നീലരാവിൽ താരക പൂ ചൂടി ആകാശമുണരുമ്പോൾ ആമയം നീക്കുന്ന പുഞ്ചിരിതൂകി നിരാമയെ നീ വന്നു മുന്നിൽ ചന്ദനം ചാർത്തിയ നിൻ തിരുനെറ്റിയിൽ ചന്ദ്രകാന്തം വിടരുന്ന വേളയിൽ ഏഴുതിരിയിട്ട വിളക്കിൻ മുന്നിൽ നൃത്തം ചവിട്ടുന്ന സുന്ദര പാദങ്ങൾ ഇരുളിൻ്റെ ഇരുളിനെ മഞ്ഞുപുതക്കവെ വിടചൊല്ലി അകലുന്നു കുളിരുള്ള രാവും

അവളുടെ മനസ്സ്

ഒരിക്കൽ അവൾ പനി പിടിച്ച് കിടക്കവേ, നിദ്ര ഒഴിഞ്ഞ രാത്രിയുടെ ഏകാന്തതയിൽ എൻ്റെ മനസ്സിൽ അവളുടെ മനസ്സിനെ ആവാഹിച്ച് ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ചു... ഉള്ളിൽ തീയാളുന്നുവെങ്കിലും പുറമേ, തുള്ളിയായി ഇറ്റുവീഴുന്ന മഞ്ഞിൻ കുളിർ എൻ്റെ ഹൃദയത്തിൽ ഒരു ശില്പമായ് ആ രൂപം തെളിഞ്ഞു വരുന്നു മെല്ലെ. എന്നിലെചൂടുംതണുപ്പും പങ്കിട്ടെടുക്കാൻ എന്നിലെയെന്നെ തൊട്ടുണർത്തുവാൻ ഈ രോഗശയ്യയിൽ നിന്നും പടവെട്ടി- യെന്നെആരാമത്തിലേക്കാനയിക്കുവാൻ ആയിരമിതളുള്ള മോഹങ്ങൾപിന്നെയും ഓർമ്മതൻ ചില്ലയിൽ തളിരിടുമ്പോൾ അങ്ങകലങ്ങളിൽ നീ തനിച്ചെൻ്റെ സാമീപ്യമില്ലാതെ സ്പർശങ്ങളില്ലാതെ ഏകാന്തമാം ഇരുട്ടിൻ പുതപ്പിൽ നിദ്രതൻ കൂട്ടു തേടിയലയുകയാവാം അകലെയാണെങ്കിലും തോഴാനിൻ നാദതരംഗങ്ങൾ എൻ കാതിൽ വീണ് എന്നിലെ ഏകാന്ത ഭാവങ്ങൾ തട്ടിയുടയ്ക്കുന്നു ചെറു കൊഞ്ചലുകൾ കലർത്തി നീ മൊഴിയവേ ഔഷധങ്ങൾ എന്നിലേക്കലിഞ്ഞിറങ്ങുന്നു മോഹിച്ചു ഞാൻ നിൻ്റെ സ്നേഹചുംബനമെൻ നെറ്റിയിൽ പതിച്ചെങ്കിലെന്നു തോഴാ നിൻ്റെ വാക്കുകൾ ചുംബനങ്ങളായ് എൻ്റെ കാതുകളിൽ വന്നു പതിക്കവെ ആരോ എൻമിഴിവാതിൽ പൂട്ടുന്നു ബാക്കി സ്വപ്നത്തിലാകാമെന്ന മൊഴിയുമാ...

ചിന്തകൾ

ഞാനെന്റെ തൂലികയെടുത്തു. സർഗ്ഗാത്മകതയെ  തേച്ചു മിനുക്കാനായി, എൻ്റെ ഹൃദയാക്ഷരങ്ങൾ കോർത്തടുക്കി. അവ കറുത്ത മഷിയിലടിച്ചു വന്നപ്പോൾ, ചിലർ അവരുടെ പ്രത്യയശാസ്ത്രത്താൽ , അതിനെ വ്യാഖാനിച്ചു. അവരെന്നെ ഭീഷണിപ്പെടുത്തി, എന്റെ വാക്കുകളെ അവർക്കു ഭയമായിരുന്നു.   അവരെന്റെ കൈകൾ കെട്ടിയിട്ടു. എന്റെ എഴുത്ത്  അവർക്ക് ഭയമായിരുന്നു . എന്റെ തൂലിക അവർ എറിഞ്ഞുടച്ചു. അതിലെ മഷിയെ  അവർ പേടിച്ചിരുന്നു. വിജയം ഭാവിച്ചവർ പിന്തിരിഞ്ഞു. പക്ഷേ ! ഒന്നുമാത്രം, അവർ മറന്നു പോയി. എന്റെ ‘ ചിന്തകൾ ’ ഇന്നും സ്വതന്ത്രമാണ്. ശ്രീകുമാർ. എം

ബോധവല്ക്കരണ പരിപാടി റിപ്പോർട്ട്

ഇമേജ്

INNOVATIVE WORK

ഇമേജ്