ഇനിയും നനയാത്ത മഴകൾ
എഴുത്തുകാരി പ്രിയ എ എസിൻെറ നനയാത്ത മഴ എന്ന ലേഖനം ഒരു സുഹൃത്തിനു വേണ്ടി കവിതയുടെ രൂപത്തിൽ മാറ്റുവാൻ ശ്രമിച്ചത്
ഇനിയും നനയാത്ത മഴകൾ
പൊഴിയുന്നു വഴിയരികിൽ
നിനവിൽ നിറയുന്ന കുളിരിൽ
ചിതറുന്ന ജലകണമാണെൻ ബാല്യം
വഴിവക്കിൽ പൊഴിയുമോരോ മഴയും
മഴവില്ലഴകായി മാറിയ നാളുകൾ
വിദ്യാലയത്തിലെ ഓരോ പാഠവും
മഴയുടെ കുളിരായ് മനസ്സിൽ പതിഞ്ഞു
വിറയാർന്ന മേനിയിൽ തൊട്ടു തലോടുന്ന
കുളിരാർന്ന മഴയാണെൻ കൗമാരം
മഴമുത്തു വീഴുന്ന തറവാട്ടുമുറ്റത്ത്
അഴലിന്റെ സുമമായ് ഞാൻ പൊഴിഞ്ഞു
തോരാതെ പെയ്യുന്ന മരമഴയിൽ
തീരാത്ത വേദന ഞാൻ മറന്നു
നിറമുള്ള കനവുകൾ ഒരുയക്ഷി മഴയിൽ
അലറുന്ന കാറ്റിൽ അലിഞ്ഞനാളിൽ
ചിതറിയ സ്വപ്നങ്ങൾ മാറോടുചേർത്ത്
തലയിണയിൽ ഞാൻ തോരാതെ പെയ്തു
ഇടമുറിയാത്തീ ജീവിത മഴയിൽ
ഇനിയും നനയാത്ത മഴകളനേകം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ