പോസ്റ്റുകള്‍

നവംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രതിഫലനാത്മകവിവരണം 20/11/2017മുതൽ24/11/2017

ഇമേജ്
     "  പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ" ഒരിക്കൽ കൂടി ഇവിടേക്ക് വരുമ്പോൾ മനസ്സിൽ കരുതിയത് കഴിഞ്ഞ തവണ ഉണ്ടായ പിഴവുകൾ എല്ലാം തിരുത്തണം എന്നാണ് .അതിനുള്ള പോംവഴികൾ മനസ്സിൽ കുറിച്ചിട്ടുമുണ്ട് . അവ പ്രാവർത്തികമാക്കാൻ അവസരംകൈവന്നിരിക്കുന്നു. ജി.എച്ച്. എസ്. എസ്. അഞ്ചൽ ഈസ്റ്റ് കളിവഴികൾ ഈ ആഴ്ച ദൈനംദിനാസൂത്രണം ആറെണ്ണം പഠിപ്പിച്ചു. കഴിഞ്ഞ തവണത്തേക്കാൾ നന്നായി പഠിപ്പിക്കുവാൻ കഴിയുന്നുണ്ട്. കുട്ടികളുടെ ബഹളം കുറഞ്ഞു . എന്നാലും, പലപ്പോഴും അടുത്ത ക്ലാസ്സിലെ ബഹളം ചില അലോസരങ്ങൾ ഉണ്ടാക്കുന്നുണ്ട്.  അസംബ്ലി അധികമായി ധാരാളം ക്ലാസ് കിട്ടുന്നുണ്ട് പത്ത് ബി-യിൽത്തന്നെ 3തവണ പോയി.അവിടെ വ്യാകരണ കാര്യങ്ങൾ ആണ് കൂടുതൽ പറയാറ്, പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാൻ താത്പര്യപ്പെടുന്നുണ്ട്. അതിനുള്ള അവസരം കിട്ടുമോ എന്നറിയില്ല.  ലൈബ്രറി കഴിഞ്ഞ തവണ വന്നപ്പോൾ തന്നെ കരുതിയ കാര്യമാണ് ലൈബ്രറിയിലെ പുസ്തകങ്ങൾ ക്രമപ്രകാരം വയ്ക്കുക എന്നത്. അത് ഇപ്രാവശ്യം സുധ ടീച്ചറുടെയും കുട്ടികളുടെയും സഹായത്തോടെ കുറച്ച...