വിദ്യാലയത്തിലേക്ക്
വളരെയധികം മോഹങ്ങൾ മനസ്സിൽ നിറച്ചു കൊണ്ടാണ് ,ചെമ്മണ്ണു നിറഞ്ഞ മൈതാനവും കഴിഞ്ഞ് പീതപുഷ്പങ്ങൾ പരവധാനി വിരിച്ച പടികൾ കയറിയത്. ഇടതു വശത്ത് ഒരു കലാശില്പം ഗുരുവും ശിഷ്യന്മാരും വിദ്യാഭ്യാസ പ്രവർത്തനത്തിൽ ഏർപ്പെടുന്നതാണത് . ആ നേരം മനസ്സിൽ ചില ഓർമ്മകൾ വന്നു മുമുക്ഷ എന്ന പേരിന് അനുയോജ്യമായ ചിത്രം തേടി നടന്ന നാളുകൾ, അന്ന് ഈ ശില്പത്തിനു സമാനമായ ഒരു ചിത്രമാണ് കിട്ടിയത് . അന്ന് ഈ ശില്പചാരുത കണ്ടിരുന്നെങ്കിൽ ഇതായിരുന്നേനെ മുമുക്ഷ എന്ന പേരിനൊപ്പം ചേർക്കുന്ന ചിത്രം