ചിന്തകൾ

ഞാനെന്റെ തൂലികയെടുത്തു.
സർഗ്ഗാത്മകതയെ  തേച്ചു മിനുക്കാനായി,
എൻ്റെ ഹൃദയാക്ഷരങ്ങൾ കോർത്തടുക്കി.
അവ കറുത്ത മഷിയിലടിച്ചു വന്നപ്പോൾ,
ചിലർ അവരുടെ പ്രത്യയശാസ്ത്രത്താൽ ,
അതിനെ വ്യാഖാനിച്ചു.
അവരെന്നെ ഭീഷണിപ്പെടുത്തി,
എന്റെ വാക്കുകളെ അവർക്കു ഭയമായിരുന്നു.  
അവരെന്റെ കൈകൾ കെട്ടിയിട്ടു.
എന്റെ എഴുത്ത്  അവർക്ക് ഭയമായിരുന്നു .
എന്റെ തൂലിക അവർ എറിഞ്ഞുടച്ചു.
അതിലെ മഷിയെ  അവർ പേടിച്ചിരുന്നു.
വിജയം ഭാവിച്ചവർ പിന്തിരിഞ്ഞു.
പക്ഷേ ! ഒന്നുമാത്രം, അവർ മറന്നു പോയി.
എന്റെ ‘ ചിന്തകൾ ’ ഇന്നും സ്വതന്ത്രമാണ്.


ശ്രീകുമാർ. എം

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുല്ലവള്ളിയും മാൻ കിടാവും

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17