ഐലാൻ കുർദി ഒരോർമ്മ

ആകാശ നീലിമയുടെ ആഴങ്ങളിൽ മിഴിയെറിഞ്ഞ് , അവര്‍ യാത്ര തുടങ്ങി .  മറുകരയെത്തിയാൽ ;പുതിയ ലോകം ; പുതിയ ജീവിതം ;പുതിയ പരിചയക്കാർ, സ്വപ്നങ്ങളുടെ പുതുനാമ്പുകൾ മുളപ്പിച്ച് അവര്‍ ആ നൗകയിൽ യാത്ര തുടര്‍ന്നു . ഇടയ്ക്ക് ആരോ പറഞ്ഞ തമാശയിൽ പൊട്ടിച്ചിരിച്ചും, മറുനാട്ടിൽ എത്തുമ്പോള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ പറഞ്ഞും ആശങ്കകൾ പങ്കുവച്ചും .
അവര്‍ കടലിന്റെ ശാന്തതയിൽ ജീവിതത്തിന്റെ പുതു മരീചിക തേടി അവര്‍ യാത്ര തുടര്‍ന്നു.
                                        മുതിര്‍ന്നവർ പറയുന്ന കാര്യങ്ങള്‍ ഒന്നും അവന് മനസ്സിലായില്ല എവിടേക്കോ പോവുകയാണെന്നും,  അവിടെ ചെന്നാല്‍ കൂട്ടുകാരെ കിട്ടും , അവരോടൊപ്പം കളിക്കാമെന്നും മാത്രം അറിയാം . അങ്ങനെ അതെക്കുറിച്ചുള്ള കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ മനസ്സില്‍ നിറച്ച് അവന്‍ ആകാശത്തേക്ക്  നോക്കി . അപ്പോള്‍ അവനെ ചിരിപ്പിക്കുവാനെന്നപോലെ  , മേഘങ്ങള്‍ പല പല രൂപങ്ങൾ കാട്ടി . അതൊക്കെ കണ്ട് രസിച്ച് അവനും പുതിയ തീരം തേടി മറ്റുള്ളവരുംം യാത്ര തുടര്‍ന്നു .
                               
           പക്ഷേ വിധി അവര്‍ക്ക് മുന്നില്‍ തിരമാലകൾ കൊണ്ട് മതിലുകൾ തീര്‍ത്തു . ആ ജല വലയത്തിൽപ്പെട്ട് അവരുടെ സ്വപ്നങ്ങളുടെ കടലാസു തോണി ; നനഞ്ഞു ; കുതിർന്നു ; ശ്വാസം നിലച്ചു കടലിന്നാഗതതയിൽ താണു . അന്നേരം അവനും വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുകയായിരുന്നു . അവന്റെ സഹായത്തിനെന്നപോലെ കടലമ്മ തന്റെ തിരമാല കൈകളില്‍ കോരിയെടുത്ത്  മടിയില്‍ കിടത്തി താരാട്ട് പാടിയുറക്കി.  കടലമ്മയുടെ നിലയ്ക്കാത്ത താരാട്ടിൽ അവന്‍ ഇപ്പോഴും മണല്‍ത്തരി മെത്തയിൽ ഉറങ്ങുകയാണ് മനുഷ്യത്വത്തിൻ്റെ നീരുറവകൾ വറ്റിയ ഈ ലോകത്തിലേക്ക് വരാന്‍ മടിച്ച് കടലമ്മയുടെ കൊട്ടാരത്തിൽ സുഖമായി  ഉറങ്ങുകയാവാം








അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുല്ലവള്ളിയും മാൻ കിടാവും

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17