പ്രതിഫലനാത്മക വിവരണം 16-1-2018മുതൽ19-1-2017 വരെ
"മരം വെട്ടിയാൽ വേരുണങ്ങും മണ്ണുണങ്ങും കാറ്റത്തും മഴയത്തും പറന്നും ഒലിച്ചും പോകും കുടിനീർ ചുരത്താത്ത കല്ലുകൾ തെളിഞ്ഞു വരും"
- നാരായൻ
വലിയ അരവങ്ങൾ ഇല്ലാതെ ഒരോദിനങ്ങളും കടന്നു പോകുന്നു. ഈ ആഴ്ച പ്രധാന സംഭവങ്ങൾ ആയി പറയുവാൻ ഒന്നും തന്നെ ഇല്ല. വളരെ വേഗത്തിൽ ഞങ്ങളുടെ ക്ലാസ്സുകൾ കഴിഞ്ഞു പോകുന്നു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മൗണ്ട് ടാബൂർ ട്രെയിനിംഗ് കോളേജിലെ ട്രെയിനികൾ അവരുടെ ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞു തിരികെ കോളേജിലേക്ക് പോയി .ഇനി ഇവിടെ ഞങ്ങൾ പന്ത്രണ്ട് പേരും ഒന്നാം വർഷത്തെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനായി വന്ന ഒൻപത് പേരും ആണ് .
വ്യാഴാഴ്ച സിന്ധു ടീച്ചർ എൻെറ ക്ലാസ് നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുട്ടികളെ പഠനപ്രക്രിയയിൽ കൂടുതൽ ഉൾപ്പെടുത്തി അവരിൽ നിന്നും കൂടുതൽ പ്രതികരണങ്ങൾ നേടണമെന്നും പറഞ്ഞു. അല്ലാത്തപക്ഷം മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും പറഞ്ഞു. ജൂനിയേഴ്സ് കുട്ടികൾക്ക് ഞങ്ങളുടെ ക്ലാസുകൾ കാണാൻ അവസരം നല്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും സാധിച്ചു. ഈ ആഴ്ചയോടെ പാഠഭാഗങ്ങൾ എല്ലാം പഠിപ്പിച്ചു തീർന്നു.നാരായൻ്റെ തേൻവരിക്ക എന്ന പാഠം പഠിപ്പിച്ചു തീർന്നു. മരത്തിന്റെ നാശം, അതിന്റെ ചുറ്റുമുള്ള പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് മാറ്റം വരുത്തും എന്നുള്ള സന്ദേശം നൽകുന്നതാണ് ഈ പാഠം. ഇനി ബാക്കിയുള്ളത് രണ്ട് മോഡൽസ് മാത്രം. അതു കഴിഞ്ഞാൽ ഈ ടീച്ചിംഗ് പ്രാക്ടീസിലെ എല്ലാ ദൈനംദിനാസൂത്രണവും അവസാനിക്കും .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ