തിരുവാതിര രാവ്
തിരുവാതിര രാവ്
ഒരിക്കൽ അവൾക്കുവേണ്ടി കുറച്ചിട്ടതാണ്. പ്രണയത്തിൻ്റെ അസുലഭനിമിഷങ്ങളും ധനുമാസത്തിലെ കാറ്റും കുളിരും മനസ്സിലേക്ക് ചേക്കേറിയപ്പോൾ, കവിത എന്നിലേക്ക് പ്രവഹിക്കുകയായിരുന്നു. ഇത് അവൾക്കുള്ള, എൻ്റെ അമ്മുവിനുള്ള പ്രണയോപഹാരമാണ്.
ആതിരേ നീ വരും കുളിരുള്ള ധനുവിൽ
ആരതിയുഴിയുന്നു സന്ധ്യാ മേഘം
ദീപങ്ങൾ തെളിയും അമ്പലനടയിൽ
ആപാദചൂടം അണിഞ്ഞു നീ വന്നു.
തിരുവാതിര പൂക്കും നിറ നീലരാവിൽ
താരക പൂ ചൂടി ആകാശമുണരുമ്പോൾ
ആമയം നീക്കുന്ന പുഞ്ചിരിതൂകി
നിരാമയെ നീ വന്നു മുന്നിൽ
ചന്ദനം ചാർത്തിയ നിൻ തിരുനെറ്റിയിൽ
ചന്ദ്രകാന്തം വിടരുന്ന വേളയിൽ
ഏഴുതിരിയിട്ട വിളക്കിൻ മുന്നിൽ
നൃത്തം ചവിട്ടുന്ന സുന്ദര പാദങ്ങൾ
ഇരുളിൻ്റെ ഇരുളിനെ മഞ്ഞുപുതക്കവെ
വിടചൊല്ലി അകലുന്നു കുളിരുള്ള രാവും
Thanks my dear man love you
മറുപടിഇല്ലാതാക്കൂ😊😊😊😊😊
മറുപടിഇല്ലാതാക്കൂ