അവളുടെ മനസ്സ്
ഒരിക്കൽ അവൾ പനി പിടിച്ച് കിടക്കവേ, നിദ്ര ഒഴിഞ്ഞ രാത്രിയുടെ ഏകാന്തതയിൽ എൻ്റെ മനസ്സിൽ അവളുടെ മനസ്സിനെ ആവാഹിച്ച് ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ചു...
ഉള്ളിൽ തീയാളുന്നുവെങ്കിലും പുറമേ,
തുള്ളിയായി ഇറ്റുവീഴുന്ന മഞ്ഞിൻ കുളിർ
എൻ്റെ ഹൃദയത്തിൽ ഒരു ശില്പമായ്
ആ രൂപം തെളിഞ്ഞു വരുന്നു മെല്ലെ.
എന്നിലെചൂടുംതണുപ്പും പങ്കിട്ടെടുക്കാൻ
എന്നിലെയെന്നെ തൊട്ടുണർത്തുവാൻ
എന്നിലെചൂടുംതണുപ്പും പങ്കിട്ടെടുക്കാൻ
എന്നിലെയെന്നെ തൊട്ടുണർത്തുവാൻ
ഈ രോഗശയ്യയിൽ നിന്നും പടവെട്ടി-
യെന്നെആരാമത്തിലേക്കാനയിക്കുവാൻ
ആയിരമിതളുള്ള മോഹങ്ങൾപിന്നെയും
ഓർമ്മതൻ ചില്ലയിൽ തളിരിടുമ്പോൾ
അങ്ങകലങ്ങളിൽ നീ തനിച്ചെൻ്റെ
സാമീപ്യമില്ലാതെ സ്പർശങ്ങളില്ലാതെ
ഏകാന്തമാം ഇരുട്ടിൻ പുതപ്പിൽ
നിദ്രതൻ കൂട്ടു തേടിയലയുകയാവാം
അകലെയാണെങ്കിലും തോഴാനിൻ
നാദതരംഗങ്ങൾ എൻ കാതിൽ വീണ്
എന്നിലെ ഏകാന്ത ഭാവങ്ങൾ തട്ടിയുടയ്ക്കുന്നു
ചെറു കൊഞ്ചലുകൾ കലർത്തി നീ മൊഴിയവേ
ഔഷധങ്ങൾ എന്നിലേക്കലിഞ്ഞിറങ്ങുന്നു
മോഹിച്ചു ഞാൻ നിൻ്റെ സ്നേഹചുംബനമെൻ
നെറ്റിയിൽ പതിച്ചെങ്കിലെന്നു തോഴാ
നിൻ്റെ വാക്കുകൾ ചുംബനങ്ങളായ്
എൻ്റെ കാതുകളിൽ വന്നു പതിക്കവെ
ആരോ എൻമിഴിവാതിൽ പൂട്ടുന്നു
ബാക്കി സ്വപ്നത്തിലാകാമെന്ന മൊഴിയുമായ്
ശ്രീ കുമാർ എം
ശ്രീ കുമാർ എം
Very good my dear man love you
മറുപടിഇല്ലാതാക്കൂഗുഡ് വർക്ക് .. .. ആശംസകൾ
മറുപടിഇല്ലാതാക്കൂFeel happy nice work man
മറുപടിഇല്ലാതാക്കൂPowlichu
മറുപടിഇല്ലാതാക്കൂഎല്ലാവർക്കും നന്ദി
മറുപടിഇല്ലാതാക്കൂ