പ്രതിഫലനാത്മക വിവരണം 4/12/2017 മുതൽ 8/12/2017
"ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ , ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവൻ്റെ സഹായത്തിനെത്തും"
അധ്യാപന പരിശീലനത്തിൻ്റെ മൂന്നാം അധ്യായം പൂർത്തിയായി വരുന്ന ബുധനാഴ്ച അർദ്ധ വാർഷിക മൂല്യനിർണയ പരീക്ഷ ആരംഭിക്കും, അതിനാൽ തന്നെ ഈ ആഴ്ച പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു, പി.റ്റി. പിരീഡിനു കുട്ടികൾ മൈതാനത്ത് പോകണ്ട എന്ന നിർദ്ദേശം ഉണ്ടായിരുന്നു.
ഈ ആഴ്ച സിദ്ധിശോധകം നടത്തി , അതിനുള്ള ത്രിമാന രൂപരേഖ തിങ്കളാഴ്ച ടീച്ചർ പരിശോധിച്ച് തന്നിരുന്നു, ബുധനാഴ്ച സിദ്ധിശോധകം നടത്തി.അടിസ്ഥാന പാഠാവലിയിലെ പാഠങ്ങൾ ആണ് ഈ ആഴ്ച പഠിപ്പിച്ചത്. ഖലീൽ ജിബ്രാൻ്റെ 'പുരോഗാമി' എന്ന പ്രവേശകവും എസ്. വി. വേണുഗോപൻ നായരുടെ 'അജഗജാന്തരം' എന്ന പാഠഭാഗവും പഠിപ്പിച്ചു. എന്നാൽ വെള്ളിയാഴ്ച അവസാന പിരീഡിനു ദൈർഘ്യം കുറവായതിനാൽ അജഗജാന്തരത്തിന്റെ രണ്ടാമത്തെ ഭാഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അനുപമ യുടെ മലയാളം ക്ലാസ് കാണാൻ സാധിച്ചു. വയലാ വാസുദേവൻ പിള്ളയുടെ നാടകമായ 'തേൻകനി'യുടെ നാടകീകരണമായിരുന്നു അവിടെ പഠിപ്പിച്ചത്
ദൗത്യങ്ങൾ :- അർദ്ധ വാർഷിക പരീക്ഷയുടെ മുന്നൊരുക്കങ്ങൾ നടത്തണം
അധ്യാപന പരിശീലനത്തിൻ്റെ മൂന്നാം അധ്യായം പൂർത്തിയായി വരുന്ന ബുധനാഴ്ച അർദ്ധ വാർഷിക മൂല്യനിർണയ പരീക്ഷ ആരംഭിക്കും, അതിനാൽ തന്നെ ഈ ആഴ്ച പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു, പി.റ്റി. പിരീഡിനു കുട്ടികൾ മൈതാനത്ത് പോകണ്ട എന്ന നിർദ്ദേശം ഉണ്ടായിരുന്നു.
![]() |
| ഉച്ച ഭക്ഷണം പ്രോഗ്രാം |
അനുപമ യുടെ മലയാളം ക്ലാസ് കാണാൻ സാധിച്ചു. വയലാ വാസുദേവൻ പിള്ളയുടെ നാടകമായ 'തേൻകനി'യുടെ നാടകീകരണമായിരുന്നു അവിടെ പഠിപ്പിച്ചത്
ദൗത്യങ്ങൾ :- അർദ്ധ വാർഷിക പരീക്ഷയുടെ മുന്നൊരുക്കങ്ങൾ നടത്തണം

ദൈവം നിങ്ങളുടെ പക്ഷത്താണെങ്കിൽ അസാധ്യമായി ഒന്നും തന്നെയില്ല.
മറുപടിഇല്ലാതാക്കൂ