പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17
"ഉണങ്ങിയ മരച്ചില്ലമേൽ പക്ഷി ഇരിക്കുന്നത്, ചില്ലയുടെ ബലത്തിൽ വിശ്വസിച്ചല്ല.
ചിറകിൻ്റെ കഴിവിൽ വിശ്വസിച്ചാണ്"
വളരെയധികം ദൗത്യങ്ങൾ ലക്ഷ്യമാക്കിയാണ് ഈ ആഴ്ച തുടങ്ങിയത്. അവയിൽ പലതും പൂർണമായി , ചിലതൊക്കെ അപൂർണവും. ഇനിയുമുരുളും ദിനങ്ങളിൽ അവസരം കൈവരുമ്പോൾ അവ പൂർണമാക്കാം എന്ന വിശ്വാസത്തോടെ
![]() |
| സജ്ജമാക്കിയ ലൈബ്രറി |
ഈ ആഴ്ച സി.വി. ശ്രീരാമൻ്റെ 'സാക്ഷി' എന്ന കഥയും നിത്യചൈതന്യയതിയുടെ 'രണ്ടു ടാക്സിക്കാർ' എന്ന ഓർമ്മക്കുറിപ്പും പഠിപ്പിച്ചു തീർത്തു. കൂടാതെ'ശ്രദ്ധ' 'നവപ്രഭ' എന്നീ ക്ലാസ്സുകൾ കൈകാര്യം ചെയ്യാനും കഴിഞ്ഞു.
ചൊവ്വാഴ്ച നാലാം പിരീഡ് എൻെറ ക്ലാസ് നിരീക്ഷിക്കാൻ വേണ്ടി സിന്ധു ടീച്ചർ വന്നിരുന്നു. ഉച്ചഭക്ഷണ സമയമായതിനാൽ പിരീഡിനു ദൈർഘ്യം കുറവായിരുന്നു. അതിനാൽ തന്നെ പ്രവർത്തനം നൽകിയപ്പോഴേ ഉച്ചഭക്ഷണത്തിനുള്ള മണി മുഴങ്ങി. ടീച്ചർ എൻ്റെ ഭാഗത്തുള്ള പ്രശ്നങ്ങൾ പറഞ്ഞു തന്നു , കുട്ടികളുടെ പ്രതികരണം കുറവാണെന്നും അവരിൽ നിന്നും പ്രതികരണം ഉണ്ടാകുന്ന രീതിയിൽ ക്ലാസ് മെച്ചപ്പെടുത്തണമെന്നും പറഞ്ഞു.
![]() |
| ശ്രദ്ധ ക്ലാസ് ഓർമ്മയിൽ:- |
1. ലൈബ്രറി വായനക്കായി ഉപയോഗപ്പെടുത്തിയ വാരമാണിത്.ചൊവ്വാഴ്ച ആറാം പിരീഡ് അതിനായി വിനിയോഗിച്ചു.
2. ശ്രദ്ധ ക്ലാസ്സിനുശേഷം കുട്ടികൾ അഭിപ്രായങ്ങൾ അവർ സ്വയം പറഞ്ഞത്
ശ്രദ്ധ ക്ലാസിൽ പഠിച്ച കാര്യങ്ങൾ വിവരിക്കുന്നു.
ദൗത്യങ്ങൾ:- സിദ്ധിശോധകം ചെയ്യണം , ശ്രദ്ധ, നവപ്രഭ എന്നീ ക്ലാസ്സുകൾ ഇനിയും മെച്ചപ്പെടുത്തണം. സിന്ധു ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി ക്ലാസ് മികച്ചതാക്കണം.


വിളക്ക് കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
മറുപടിഇല്ലാതാക്കൂവിളക്ക് കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
മറുപടിഇല്ലാതാക്കൂ