പ്രതിഫലനാത്മക വിവരണം 11-12-2017 മുതൽ15-12-2017
"ഒരാൾ എന്തെങ്കിലും നേടാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കുവാൻ ഈ ലോകം മുഴുവൻ അവൻ്റെ സഹായത്തിനെത്തും"
- ആൽകെമിസ്റ്റ്
പരീക്ഷയുടെ വൃശ്ചികക്കാറ്റ് വീശിത്തുടങ്ങി.ചെമ്മണ്ണു വിതാനിച്ച മൈതാനത്ത് കളിയാരവങ്ങൾ നട്ടുച്ച നിഴൽപോലെ വിതുമ്പിനിന്നു.
![]() |
| സ്കൂൾ മൈതാനം |
പരീക്ഷയുടെ ദിനങ്ങൾ കടന്നു വന്നു. ഈ ആഴ്ച പൂർത്തിയായപ്പോൾ പഠിപ്പിക്കാൻ കഴിഞ്ഞത് ഒരു ക്ലാസ് മാത്രമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂളിൽ കൂട്ടമണി മുഴങ്ങി.പിന്നീടുള്ള ദിനങ്ങൾ പരീക്ഷയ്ക്ക് സ്വന്തം. വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ പരീക്ഷാഹാളിൽ നിൽക്കേണ്ടി വന്നു. ചുരക്കിപ്പറഞ്ഞാൽ ഒരു കാറ്റ് വീശിക്കടന്നു പോകുന്ന പോലെ ആഴ്ചയൊന്ന് കടന്നു പോയി.ഇതിനിടെ പുസ്തകനിരൂപണം പൂർത്തിയായി. ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലയുടെ 'ആൽകെമിസ്റ്റ്' എന്ന നോവലിനാണ് ഞാൻ നിരൂപണം തയ്യാറാക്കിയത്.
ഒരു സ്വപ്നത്തിൽ കണ്ട നിധി തേടി സാൻ്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്രയാണ് നോവലിൻ്റെ ഇതിവൃത്തം.


Very good
മറുപടിഇല്ലാതാക്കൂ