പ്രതിഫലനാത്മകവിവരണം 20/11/2017മുതൽ24/11/2017

     "  പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത്രേ
മനുഷ്യരെപ്പാരിലയച്ചതീശൻ"


ഒരിക്കൽ കൂടി ഇവിടേക്ക് വരുമ്പോൾ മനസ്സിൽ കരുതിയത് കഴിഞ്ഞ തവണ ഉണ്ടായ പിഴവുകൾ എല്ലാം തിരുത്തണം എന്നാണ് .അതിനുള്ള പോംവഴികൾ മനസ്സിൽ കുറിച്ചിട്ടുമുണ്ട് . അവ പ്രാവർത്തികമാക്കാൻ അവസരംകൈവന്നിരിക്കുന്നു.
ജി.എച്ച്. എസ്. എസ്. അഞ്ചൽ ഈസ്റ്റ്

കളിവഴികൾ
ഈ ആഴ്ച ദൈനംദിനാസൂത്രണം ആറെണ്ണം പഠിപ്പിച്ചു. കഴിഞ്ഞ തവണത്തേക്കാൾ നന്നായി പഠിപ്പിക്കുവാൻ കഴിയുന്നുണ്ട്. കുട്ടികളുടെ ബഹളം കുറഞ്ഞു . എന്നാലും, പലപ്പോഴും അടുത്ത ക്ലാസ്സിലെ ബഹളം ചില അലോസരങ്ങൾ ഉണ്ടാക്കുന്നുണ്ട്. 
അസംബ്ലി
അധികമായി ധാരാളം ക്ലാസ് കിട്ടുന്നുണ്ട് പത്ത് ബി-യിൽത്തന്നെ 3തവണ പോയി.അവിടെ വ്യാകരണ കാര്യങ്ങൾ ആണ് കൂടുതൽ പറയാറ്, പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാൻ താത്പര്യപ്പെടുന്നുണ്ട്. അതിനുള്ള അവസരം കിട്ടുമോ എന്നറിയില്ല. 

ലൈബ്രറി
കഴിഞ്ഞ തവണ വന്നപ്പോൾ തന്നെ കരുതിയ കാര്യമാണ് ലൈബ്രറിയിലെ പുസ്തകങ്ങൾ ക്രമപ്രകാരം വയ്ക്കുക എന്നത്. അത് ഇപ്രാവശ്യം സുധ ടീച്ചറുടെയും കുട്ടികളുടെയും സഹായത്തോടെ കുറച്ചു നേരയാക്കി .

പുതിയ ദൗത്യങ്ങൾ- എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് "ശ്രദ്ധ" എന്ന പേരിൽ ക്ലാസ് എടുക്കുക കൂടാതെ ഒൻപത് ബി-യിൽക്കൂടി കുറച്ച് ക്ലാസ് കൈകാര്യം ചെയ്യുക , ഈ രണ്ടു പ്രവർത്തനങ്ങളും നന്നായി മുന്നോട്ടു കൊണ്ട് പോകാൻ കഴിയും എന്ന വിശ്വസിക്കുന്നു



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുല്ലവള്ളിയും മാൻ കിടാവും

പ്രതിഫലനാത്മക വിവരണം 27/11/17 മുതൽ 30/11/17